പരിശീലനത്തിനിടെ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

യുപിയില്‍ അസംഗഡ് ജില്ലയില്‍ പരിശീലക വിമാനം തകര്‍ന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. സാരയ്മീര്‍ പോലീസ് സ്‌റ്റേഷന് കീഴിലെ കുഷ്‌വപുരവ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ട്രെയിനി പൈലറ്റിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. പരിശീലക വിമാനമാണ് തകര്‍ന്നുവീണതെന്നും ട്രെയിനി പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും അസംഗഡ് എസ്.പി സുധീര്‍ കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























