അഞ്ചുവര്‍ഷം ഭരണം , മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍
അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2015 മുതല്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും ഇതിനായി 517.82 കോടി ചെലവായതായും വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.
വിദേശ സന്ദര്‍ശനത്തിനിടെ വ്യാപാരം, നിക്ഷേപം, സാേങ്കതികവിദ്യ, പ്രതിരോധ മേഖല എന്നിവയില്‍ വിദേശ രാജ്യങ്ങളുമായി ചില ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംഘവും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോവിഡ് പരിശോധനക്ക് വിധേയനായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha