പുല്ലുവെട്ടാന്‍ പോയ ഇരുപതുകാരിയെ അമ്മയുടെ കണ്ണുവെട്ടിച്ച് അക്രമികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി... അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തു....സംഭവമിങ്ങനെ
പുല്ലുവെട്ടാന്‍ പോയ ഇരുപതുകാരിയെ അമ്മയുടെ കണ്ണുവെട്ടിച്ച് അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി... അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തു....ഉത്തര്‍പ്രദേശിലാണ് സംഭവം. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെന്നും, വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു ഇരുപതുകാരി. കൂടെയുണ്ടായിരുന്ന സഹോദരന് ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയി.
അമ്മയുടെ കണ്ണ് ഒന്ന് തെറ്റിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ചിട്ട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha