ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു . ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു .അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.
അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ് . അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു .
https://www.facebook.com/Malayalivartha