വിധി പ്രസ്താവം വായിച്ച് തുടങ്ങി.... അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി അല്‍പ്പസമയത്തിനകം വിധി പ്രസ്താവിക്കും
അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി അല്‍പ്പസമയത്തിനകം വിധി പ്രസ്താവിക്കും. ജസ്റ്റിസ് എസ് കെ യാദവ് 2000 പേജുള്ള വിധി പ്രസ്താവം വായിച്ച് തുടങ്ങി. 27 വര്‍ഷം പഴക്കമുള്ള കേസില്‍ മുതിര്‍ന്ന ബിജെപി മനേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയവരാണ് പ്രതികള്‍.32ല്‍ 26 പ്രതികളാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്.
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യ, ഗോപാല്‍ ദാസ് എന്നിവര്‍ ഹാജരായിട്ടില്ല. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിലെത്താതിരുന്നത്.ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന കേസില്‍ ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്കി. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്.
"
https://www.facebook.com/Malayalivartha