ക്ഷേത്ര പരിസരത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം.... തുണി അഴിച്ച് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം! സ്ക്രൂഡ്രൈവര്‍ കൊണ്ട് 100ഓളം മുറിവുകള്‍... പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ പിന്നാലെ അന്വേഷണ സംഘം...
രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം ദേഹമാസകലം മുറിവേറ്റ നിലയില്‍ കണ്ടെത്തി.
ഭോപ്പാലിലെ അയോധ്യാ നഗറിലുള്ള ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് കുട്ടിയുടെ ശരീരം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ ദേഹമാസകലം സ്ക്രൂഡ്രൈവര്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് മുറിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24നാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ കണ്ട വിവരം പോലീസിന് ലഭിച്ചത്.
തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ ദേഹത്ത് മുറിവകള്‍ കണ്ടു. മൃഗങ്ങള്‍ ആക്രമിച്ചതാകാമെന്നാണ് ആദ്യം കരുതിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തിലുള്ളത് സ്ക്രൂഡ്രൈവര്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ചുള്ള മുറിവാണെന്ന് കണ്ടെത്തി. കുറഞ്ഞത് 100 തവണയെങ്കിലും കുട്ടിയുടെ ശരീരത്തില്‍ കുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ ബോഡി കിട്ടിയ സ്ഥലത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ഭോപ്പാലില്‍ അടുത്തിടെ, ജനിച്ച ഉടനെ കുട്ടികളെ കൊലചെയ്ത മൂന്നാമത്തെ സംഭവമാണിത്.
https://www.facebook.com/Malayalivartha