ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു.... ഗാന്ധിജി ചെയ്ത പോലെ!
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ വിമര്‍ശിച്ച് സംവിധായകന് ആഷിക് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും രംഗത്ത്.
ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആര് വിഷയത്തെ പറ്റി പ്രതികരിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തുക്കൊണ്ട് പള്ളിക്കു മുകളില്‍ കയറി നില്ക്കുന്ന കര്‍സേവകരുടെ ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല എന്നായിരുന്നു ആഷിക്കിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് ആഷിക്കിന്റെ പ്രതികരണം.
ലക്നൗവിലെ സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണു ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞത്. 2,000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്. കേസിലെ 32 പ്രതികളില്‍ 26 പേരും കോടതിയില്‍ ഹാജരായി. 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
https://www.facebook.com/Malayalivartha