രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല; പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ട് ;തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു . ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റോത്തംഗ് അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അതീവ ശ്രദ്ദയാണ് ചെലുത്തുന്നുണ്ട്. ജമ്മു കശ്മീര്‍, ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം പദ്ധതികള്‍ പൂര്‍ത്തികരിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിരവധി റോഡ്, പാലം, തുരങ്കം എന്നിവ പണി പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്നം മാത്രമല്ല തുരങ്കത്തിലൂടെ യാഥാര്‍ഥ്യമായത്, ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും മോദി പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ് 1000അടി ഉയരവും 9.2 കിലോമീറ്റര്‍ നീളവുമുള്ള നീളമുള്ള റോത്തങ് തുരങ്കം.
https://www.facebook.com/Malayalivartha






















