രാഹുലും പ്രിയങ്കയും രണ്ടും കൽപ്പിച്ച് ; ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു; ഡല്‍ഹി– നോയിഡ പാതയടച്ച് യോഗി സർക്കാർ

യുപിയിലെ ഹത്രസിൽ പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്. ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു. പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പമാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ യാത്ര തടയാന്‍ ഡല്‍ഹി-നോയിഡ പാത യോഗി സര്‍ക്കാര്‍ അടച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷനെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള യാത്രയിൽ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് എംപിമാരും അണിചേരും. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച ഹത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി നിലത്ത് വീണിരുന്നു. തുടര്‍ന്ന് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.
രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചത്. യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.
അതേസമയം, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണ പരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ശക്തമാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടില്ലെന്ന് വരുത്തിതീര്‍ത്ത് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ഹഥ്രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യ മൊഴി അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാണ് പൊലീസ് ശ്രമം. ഡോക്ടര്‍മാര്‍ പറയുന്നതിനും ചില കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ നാവ് അറുത്തെന്നും നട്ടെല്ല് തകര്‍ന്നെന്നുമുള്‍പ്പെടെ പുറത്തുവന്ന വിവരങ്ങള്‍ പൊലീസ് നിഷേധിക്കുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 14നാണ് െപണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരണമടഞ്ഞു.
പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി. നാവ് മുറിച്ച നിലയിലായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാര്‍ തന്നെ അര്‍ധരാത്രിയില്‍ സംസ്കരിച്ചു. ഈ നടപടി പ്രതികളെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാനത്ത് നിരന്തരം ബലാത്സംഗകേസുകളുടെ എണ്ണം കുതിച്ചുയരുേമ്ബാഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന്‍റ നിലപാടും ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha






















