Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ചൈനക്ക് ഭീഷണി !ശത്രുവിനെ തരിപ്പണമാക്കും ഇന്ത്യയുടെ ചുണക്കുട്ടി ശൗര്യ മിസൈല്‍ !പരീക്ഷണം വിജയം

03 OCTOBER 2020 03:51 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകുകയാണ്. നിയന്ത്രണ രേഖയില്‍ ചൈനയുമായി എപ്പോൾ വേണമെങ്കിലും ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലായ ശൗര്യയുടെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. ഒഡീഷയിലായിരുന്നു പരീക്ഷണം നടന്നത്. 800 കിലോമീറ്ററോളം ദൂരം ലക്ഷ്യത്തിലെത്താന്‍ ശൗര്യ മിസൈലിന് കഴിയും എന്നതുകൊണ്ടുതന്നെ ആളൊരു പുലിക്കുട്ടി തന്നെയാണ്. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും.

കഴിഞ്ഞ ദിവസം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായിരുന്നു. ഡിആര്‍ഡിഒയുടെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസിന്റെ ഈ നൂതന പതിപ്പ്.

ബൂസ്റ്റർ, എയർ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണ വിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കു കരുത്തു പകരുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. കരയിൽ നിന്നും കടലിൽ നിന്നും വിമാനത്തിൽ നിന്നും മിസൈൽ വിക്ഷേപിക്കാനാവും. മണിക്കൂറിൽ 3200 കിലോമീറ്റർ വേഗതയിലാണ് ഇവയുടെ സഞ്ചാരം. 2500 കിലോയോളം ഭാരമുണ്ട്. കരയിൽ നിന്നും കടലിൽ നിന്ന് അനായാസം തൊടുക്കാൻ സാധിക്കും. 300 കിലോമീറ്റർ സൂക്ഷ്മമായ ആക്രമണപരിധിയുള്ള മിസൈലുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എത്ര ചെറിയ ലക്ഷ്യമായാലും വലിയ ലക്ഷ്യമായാലും അവിടെ കൃത്യമായി എത്തി, പൂർണമായി തകർക്കാനും ബ്രഹ്മോസിന് അനായാസം കഴിയും. റഷ്യൻ സഹകരണത്തോടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രമാണു (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്.

കഴിഞ്ഞ വർഷം സുഖോയ് -30 എം‌കെ‌ഐ യുദ്ധവിമാനങ്ങളിൽ നിന്നുള്ള ബ്രഹ്മോസ് പതിപ്പിന്റെ പരീക്ഷണവും നടന്നിരുന്നു. സുഖോയിൽ നിന്നുള്ള എയർ-ടു-ഗ്രൗണ്ട് ബ്രഹ്മോസ് മിസൈലുകൾ തീവ്രവാദ ക്യാംപുകളിൽ ആക്രമണം നടത്താനും, ഭൂഗർഭ ന്യൂക്ലിയർ ബങ്കറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, വിമാനവാഹിനിക്കപ്പലുകൾ പോലുള്ള സൈനിക ടാർഗറ്റുകളും തകർക്കാൻ ഉപയോഗിക്കാം. ബ്രഹ്മോസ് മിസൈലുകളുപയോഗിച്ചുള്ള ആദ്യത്തെ സുഖോയ് -30 എം‌കെ‌ഐ സ്ക്വാഡ്രൺ ഈ വർഷം ജനുവരിയിൽ തഞ്ചാവൂരിൽ കമ്മീഷൻ ചെയ്തിരുന്നു. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (45 minutes ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (1 hour ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (1 hour ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (2 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (2 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (2 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (2 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (2 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (2 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (2 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (3 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (3 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (3 hours ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (4 hours ago)

Malayali Vartha Recommends