പെണ്‍മക്കളെ ഏഴു വര്‍ഷമായി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി പിതാവ്; മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത് ഇവിടെ! പെണ്‍കുട്ടികളുടെ അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്...

ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വാർത്തകൾ രാജ്യമെമ്പാടും പ്രതിഷേധം സൃഷ്ടിക്കുമ്പോൾ ഏറെ ഞെട്ടിക്കുന്ന മറ്റൊരു വർത്തകൂടി പുറത്തേക്ക് വരുകയാണ്. പിതാവ് ഏഴു വര്‍ഷമായി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുന്നു എന്ന പരാതിയുമായി രണ്ട് പെണ്‍മക്കള്‍ എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. ചത്തീസ്ഗഡിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അച്ഛനും അടങ്ങുന്നതാണ് ഇതിൽ പരാമർശിക്കുന്ന കുടുംബം. ഇവരുടെ അമ്മ ഏഴ് വര്‍ഷം മുമ്ബ് വീട്ടില്‍ നിന്നും പോയിരുന്നു. പെണ്‍കുട്ടികള്‍ക്ക് 13നും 21നും ഇടയിലാണ് പ്രായം ഉള്ളത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടികളുടെ സഹോദരന്‍ അഭയം തേടി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിക്കുകയുണ്ടായി. ആദ്യഘട്ടത്തില്‍ പൊലീസിനോട് ഒന്നും തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക രക്ഷ സംഘം പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയിരുന്നു.
അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പെൺകുട്ടികൾ പുറത്ത് പറയാൻ തയ്യാറായത്. അച്ഛന്‍ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കുകയുണ്ടായി. അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നതായും പറയുകയുണ്ടായി. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികളുടെ നിസഹായവസ്ഥ മനസിലാക്കിയ സഹോദരനാണ് ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha






















