ഉത്തരേന്ത്യയില്‍ വീണ്ടും പീഡനം, കൊലപാതകം; ഇത്തവണ രാജസ്ഥാനില്‍; എട്ടു വയസുക്കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല

ഉത്തരേന്ത്യയില്‍ നിന്നും പീഡന കൊലപാതകത്തിന്റെ വാര്‍ത്ത്. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ രാജസ്ഥാനില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്ത് വരുന്നത്. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് എട്ടുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ട് പോലീസ് പ്രതികളെ പിടികൂടിയില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
സഹോദരനൊപ്പം കുളിക്കാന്‍ പോയ എട്ടുവയുകാരിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 25നായിരുന്നു സംഭവം നടന്നത്. സഹോദരനൊപ്പമാണ് പെണ്‍കുട്ടി കുളിക്കാന്‍ പോയത്. സഹോദരന്‍ സ്ഥലത്ത് നിന്ന് മടങ്ങിയതിന് പിന്നാലെ ഇവിടെയെത്തിയ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതി സ്ഥലത്തെ വനത്തില്‍ ഒളിച്ചിരിക്കുകയാണെന്നും പോലീസ് ഇയാളെ കണ്ടെത്താന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം രാജസ്ഥാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സമാനമായ 16 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത്.
ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരവെയാണ് സമാനമായ മറ്റു കേസുകളും ചര്‍ച്ചയാകുന്നത്. ഹാഥ്രസില്‍ പത്തൊമ്പതുകാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് തിടുക്കപ്പെട്ട് സംസ്‌കരിച്ചതും മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷ നേതാക്കളെയും സ്ഥലത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെയാണ് രാജ്യവ്യാപക പ്രതിഷേധം ഉയരുന്നത്.
https://www.facebook.com/Malayalivartha






















