രാഹുലിനും സംഘത്തിനും ഹത്രാസിലേക്ക് പോകാന്‍ യുപി പോലീസിന്റെ അനുമതി;കര്‍ശന ഉപാധികളോടെ അഞ്ചു പേര്‍ക്ക് ഹത്രാസിലേക്ക് പോകാം

ഉത്തർപ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യുപി പോലീസിന്റെ അനുമതി. കര്‍ശന ഉപാധികളോടെ അഞ്ചു പേര്‍ക്ക് ഹത്രാസിലേക്ക് പോകാൻ പോലീസ് അനുവാദം നൽകി.
ഡല്‍ഹി-നോയിഡ പാതയിലെ ടോള്‍ ഗേറ്റിനോട് ചേര്‍ന്ന് ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍ പോലീസ് സന്നാഹം കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞിരുന്നു. ഇരുവര്‍ക്കുമൊപ്പം കോണ്‍ഗ്രസിന്റെ 30 ലേറെ എംപിമാരും നേതാക്കന്മാരും എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.
പോലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. കനത്ത പോലീസ് സന്നാഹമാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















