സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ല; വാദങ്ങള്‍ തള്ളി ഡല്‍ഹി എയിംസ്

ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങള്‍ തള്ളി എയിംസ് . താരം കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡല്‍ഹി എയിംസിലെ വിദഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് എയിംസ് ഡോക്ടര്‍മാര്‍ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി.
ജൂണ്‍ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം തെളിവുകളുടെ അടിസ്ഥാനത്തില്‍ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പ്രശ്നം പിന്നീട് ബി.ജെ.പി - ശിവസേന ചേരികളുടെ രാഷ്ട്രീയ അങ്കത്തിന് കാരണമാവുകയും ബോളിവുഡിലെ മയക്കുമരുന്ന് വേട്ടയിലേക്കുള്ള അന്വേഷണത്തില്‍ വരെ എത്തി നില്‍ക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ഇതിനിടെയിലാണ് താരം ആത്മഹത്യ ചെയ്തതാണെന്ന കാര്യം എയിംസ് സംഘം സി.ബി.ഐയെ അറിയിച്ചത്. സംഭവം കൊലപാതമാണെന്നതിന് തെളിവുകളില്ലെന്ന് സംഘം സി.ബി.ഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















