'ടിബറ്റുമായോ ചൈനയുമായോ യു.പി പങ്കിടുന്ന അതിര്‍ത്തിയാണോ ഇത്? ആഞ്ഞടിച്ച് ശശി തരൂര്‍

ഉത്തര്‍ പ്രദേശ് ഡല്‍ഹി അതിര്‍ത്തിയിലെ വന്‍ പൊലീസ് സന്നാഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ രംഗത്ത്. ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തികളിലെ സൈനിക സാന്നിദ്ധ്യത്തോടാണ് തരൂര്‍ യു.പിയിലെ നിലവിലെ സാഹചര്യത്തെ ഉപമിച്ചത്. സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടുന്നത് ഭരണഘടനാ വിരുദ്ധമല്ലേ എന്ന ചോദ്യവും എം.പി ഉന്നയിച്ചു.
ട്വീറ്റിനൊപ്പം യു.പിയിലെ വനിതാ പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്നതിന്റെ ചിത്രവും തരൂര്‍ പങ്കുവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന ഹത്രാസിലേക്ക് താന്‍ വരുന്നുണ്ടെന്ന് തരൂര്‍ മുന്‍പ് അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച നിലയില്‍ ഗുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. വിഷയത്തിൽ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയര്‍ന്നത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ശേഷം ഇന്ന് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഇരുവരും വീണ്ടും ഹത്രാസ് ജില്ലയിലെ ഭൂല്‍ഗന്ധി ഗ്രാമത്തിലേക്ക് എത്തി പെൺകുട്ടിയുടെ വീട്ടുകാരെ കാണുകയാണ്.
https://www.facebook.com/Malayalivartha






















