വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായ മകളെ പിതാവ് കൊലപ്പെടുത്തി

വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായതിന് മകളെ പിതാവ് കൊലപ്പെടുത്തി. ഗോവയിലാണ് സംഭവം.സുനില്‍കുമാര്‍ രാജന്‍ എന്ന 46 കാരനാണ് തന്റെ ഇരുപതുകാരിയായ മകളെ സ്റ്റമ്ബ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. പിതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിച്ചോലിം പോലീസ് നരഹത്യയ്ക്ക് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളാണ് രാജനും കുടുംബവും ഗോവയില്‍ പഴവില്‍പ്പന നടത്തി വരികയാണ്. ഇവിടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞ വിവരം വച്ചാണ് പൊലീസ് സംഭവം അറിയുന്നത്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുമായി അതീവ ഗുരുതരാവസ്ഥയില്‍ ഒരു യുവതിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഇതനുസരിച്ച് ഇവിടെയെത്തിയ പൊലീസ് യുവതിയുടെ മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മൊഴി രേഖപ്പെടുത്തി. ഇതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. 'അയല്‍വാസി കൂടിയായ വിവാഹിതനായ ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു.. ഇതറിഞ്ഞ ദേഷ്യത്തില്‍ പിതാവ് സ്റ്റമ്ബ് കൊണ്ട് മകളെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് വീണ ഇരുപതുകാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















