രാഹുലും പ്രിയങ്കയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും സംഘത്തിലുണ്ട്.
എംപിമാരടങ്ങുന്ന മുപ്പതംഗ സംഘത്തെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അതിര്‍ത്തി കടത്തിവിട്ടത്. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് സന്ദര്‍ശിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്ബ് ഇരുവരേയും വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്ത ശേഷം യുപി പോലീസ് ഡൽഹിയിലേക്ക് തിരിച്ചയച്ചിരുന്നു.
https://www.facebook.com/Malayalivartha






















