കല്‍പ്പന ചൗള സിഗ്‌നസ് പേടകം വിക്ഷേപിച്ച് നാസ... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്‌നസ് ബഹിരാകാശ പേടകം നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ വിക്ഷേപിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്‌നസ് ബഹിരാകാശ പേടകം നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ വിക്ഷേപിച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പ്പന ചൗളയുടെ പേരിലാണ് സിഗ്‌നസ് പേടകം അറിയപ്പെടുന്നത്. അന്റാറെസ് റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുക.
ശാസ്ത്ര ഗവേഷണ സാമഗ്രികളുടെ 1217 കിലോഗ്രാമും ഉപകരണങ്ങള്‍ ചേര്‍ന്ന് 852 കിലോഗ്രാമുമാണ് പേടകത്തിലുള്ളത്. രക്താര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ ബയോളജിക്കല്‍ പരിശോധന ഉള്‍പ്പെടെ ഇതിലുണ്ട്. ബഹിരാകാശ വിളകള്‍ക്ക് മാതൃകയായി മുള്ളങ്കി വളര്‍ത്തുന്നതിനുള്ള പഠനം, ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കോംപാക്ട് ടോയ്‌ലറ്റ്, പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായുള്ള 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ക്യാമറ തുടങ്ങിയവ ചരക്ക് ബഹിരാകാശ ദൗത്യത്തിലുണ്ട്.
https://www.facebook.com/Malayalivartha






















