Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

യുവതി ബലാത്സംഗം ചെയ്യപ്പെട്ടു..ബലം പ്രയോഗിച്ചതിൻ്റെ അടയാളങ്ങൾ യുവതിയുടെ ശരീരത്തിലുണ്ടെന്നും "പെനട്രേഷൻ" നടന്നിട്ടുണ്ടെന്നും ഫോറൻസിക് പരിശോധ റിപ്പോർട്ട്... പോലീസ് തിടുക്കപ്പെട്ട് സംസ്കരിച്ചത് ആരെയെന്ന് അറിയില്ലെന്ന് യുവതിയുടെ വീട്ടുകാർ; അതുകൊണ്ടുതന്നെ യുവതിയുടേത് എന്നപേരിൽ നൽകിയ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ല..

04 OCTOBER 2020 12:03 PM IST
മലയാളി വാര്‍ത്ത


ഹാഥ്രസിൽ കൊല്ലപ്പെട്ട ദളിത് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസ് വാദം തള്ളി ഫോറൻസിക് പരിശോധനയുടെ ഫലം പുറത്തു വന്നു.ഫോറൻസിക് പരിശോധ റിപ്പോർട്ട് പ്രകാരം "ബലം പ്രയോഗിച്ചതിൻ്റെ അടയാളങ്ങൾ" ശരീരത്തിലുണ്ടെന്നും "പെനട്രേഷൻ" നടന്നിട്ടുണ്ടെന്നുമാണ് മെഡിക്കോലീഗൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിയിൽ പറയുന്നതെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസ് ഔദ്യോഗിക പ്രഖ്യാപനം പൊളിഞ്ഞു .

അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ജവഹര്‍ലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധര്‍ സെപ്റ്റംബര്‍ 22ന് നടത്തിയ പരിശോധനയിലാണ് പോലീസ് വാദത്തിന് വിഭിന്നമായ പരാമര്‍ശങ്ങളുള്ളത്.

അതേസമയം യുവതിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന നിലപാടിലാണ് കുടുംബം. ബന്ധുക്കളുടെ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ പീഡനത്തിനിരയായ യുവതിയുടെ എന്നപേരിൽ പോലീസ് ബലം പ്രയോഗിച്ച് സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന് അറിയാത്ത സാഹചര്യത്തിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന് കുടുംബം വ്യക്തമാക്കി

പീഡനത്തിനിരയായ യുവതിയുടെ മൃതദേഹം അര്‍ധരാത്രിയിൽ സംസ്കരിച്ചത് വലിയ വിവാദമായതിനു പിന്നാലെയാണ് കുടുംബത്തിൻ്റെ നിലപാട്.

. "മനുഷ്യത്വത്തിൻ്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. അല്ലാതെ ഞങ്ങള്‍ക്ക് നീതി കിട്ടിയതു കൊണ്ടല്ല." കൊല്ലപ്പെട്ട 20കാരിയുടെ സഹോദരൻ മാധ്യമങ്ങളോടു പറഞ്ഞു. രണ്ട് ദിവസത്തോളം മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ഗ്രാമത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞ യുപി പോലീസ് നടപടി വൻ പ്രതിഷേധത്തിൻ്റെ സാഹചര്യത്തിൽ ഉപേക്ഷിച്ച ശേഷം ഇതാദ്യമായാണ് കുടുംബം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ഹാഥ്രസ് സംഭവത്തിൽ അന്വേഷണം പൂര്‍ണമായും സിബിഐയ്ക്ക് വിട്ടതായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു ..എന്നാൽ അന്വേഷണ ഏജൻസി ഏതാണെങ്കിലും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത് . തങ്ങളുടെ "ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല" എന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.."കേസ് ആര് അന്വേഷിക്കുന്നു എന്നതിൽ കാര്യമില്ല, ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. കുടുംബാംഗങ്ങളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ജില്ലാ മജിസ്ട്രേറ്റിനെതിരെ എന്താണ് നടപടിയെടുക്കാത്തത്? ഞങ്ങള്‍ക്ക് നീതി കിട്ടണം. സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം." എന്ന് യുവതിയുടെ സഹോദരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

വാൽമീകി സമുദായം തെരുവിൽ ഇറങ്ങിയയോടെ‌ ആഗ്രയിൽ അടക്കം പല ഭാഗത്തും സംഘർഷമുണ്ടായി. ശുചീകരണജോലി ബഹിഷ്‌കരിക്കുമെന്ന്‌ വാൽമീകി സമുദായം പ്രഖ്യാപിച്ചു. ഡൽഹി, കൊൽക്കത്ത ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ജന്തർ മന്ദറിൽ നൂറുകണക്കിനുപേർ പ്രതിഷേധത്തിൽ അണി ചേർന്നു. കത്തിച്ച മെഴുകുതിരികളുമായി റാലി നടത്തി. ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയപാർടികളും യുവജന–-മഹിള സംഘടനകളും സാമൂഹ്യപ്രവർത്തകരും പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകി.

പ്രതിഷേധത്തെ തുടർന്ന് വാൽമീകി സമുദായം തെരുവിൽ ഇറങ്ങിയയോടെ‌ ആഗ്രയിൽ അടക്കം പല ഭാഗത്തും സംഘർഷമുണ്ടായി. ശുചീകരണജോലി ബഹിഷ്‌കരിക്കുമെന്ന്‌ വാൽമീകി സമുദായം പ്രഖ്യാപിച്ചു. ഡൽഹി, കൊൽക്കത്ത ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ജന്തർ മന്ദറിൽ നൂറുകണക്കിനുപേർ പ്രതിഷേധത്തിൽ അണി ചേർന്നു. കത്തിച്ച മെഴുകുതിരികളുമായി റാലി നടത്തി. ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയപാർടികളും യുവജന–-മഹിള സംഘടനകളും സാമൂഹ്യപ്രവർത്തകരും പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകി.

ഉമാഭാരതി അടക്കമുള്ള ബിജെപി നേതാക്കളും യോ​ഗിസര്‍ക്കാരിനെതിരെ പരസ്യപ്രതികരണം നടത്തി. ദളിത്‌ എംപിമാരും എംഎൽഎമാരും ശക്തമായ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (45 minutes ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (1 hour ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (1 hour ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (2 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (2 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (2 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (2 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (2 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (2 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (2 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (3 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (3 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (3 hours ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (4 hours ago)

Malayali Vartha Recommends