പുറത്തുപോകാമെന്ന് പറഞ്ഞ് കൂടെ കൂട്ടിയ കുഞ്ഞനുജത്തിയെ കഴുത്തു ഞെരിച്ചുകൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി..സഹോദരിയും ആൺസുഹൃത്തും അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ പതിനൊന്ന് വയസുകാരിയെ പതിനഞ്ചു വയസുകാരിയെ കൊന്നു തള്ളിയത് സ്വന്തം സഹോദരിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ..കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു ..യുപിയിലെ മിര്‍സാപൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത് . സംഭവത്തിൽ 15 വയസ്സുള്ള മൂത്ത സഹോദരിയും ആണ്‍സുഹൃത്തും അറസ്റ്റിലായി . ദൗര റെയില്‍വേ ക്രോസിങ് സമീപത്തുനിന്നാണ് 11 കാരിയുടെ മൃതദേഹം കണ്ടെടുകുകയുണ്ടായി.
പുറത്തുപോകാമെന്ന് പറഞ്ഞ് വ്യാഴാഴ്ച ഉച്ചയോടെ മൂത്ത സഹോദരി പതിനൊന്നു വയസുകാരിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ബൈക്കിലാണ് മൂവരും ഔട്ടിങ്ങിന് പോയത് .
തുടര്‍ന്ന് നഗരത്തിലെത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണവും പുതിയ വസ്ത്രവും വാങ്ങി നൽകി . തിരിച്ചു വരുന്നതിനിടെ കുട്ടി വണ്ടിയിലിരുന്ന് ഉറങ്ങി. ഈ തക്കം നോക്കി ഇരുവരും ചേര്‍ന്ന് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .
തുടര്‍ന്ന് ഇവർ കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി. രാത്രിയായിട്ടും കുട്ടികള്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്
https://www.facebook.com/Malayalivartha






















