കരിനിയമങ്ങള്‍ കീറി കുപ്പത്തൊട്ടിയില്‍ എറിയും; ഖേടി ബചാവോ യാത്രയില്‍ രാഹുല്‍ ഗാന്ധി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും രൂക്ഷ വിമര്‍ശമം; പക്ഷേ കാര്യങ്ങള്‍ നടക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ അധികാരത്തില്‍ വരണം

കാര്‍ഷിക ബില്ലിനെതിരെ രാജ്വ്യാപകമായി കോണ്‍ഗ്രസിന്റെ പ്രക്ഷോപങ്ങള്‍ക്ക് തുടക്കമായി. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയില്‍ എറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
ഈ നിയമത്തില്‍ രാജ്യത്തെ കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെന്തിനാണ് അവര്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണമെന്നും പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആറ് വര്‍ഷമായി പ്രധാനമന്ത്രി മോദി നുണ പറയുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുല്‍ ചോദിച്ചു. ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് പരസ്യ ചര്‍ച്ച നടത്താതിരുന്നത്. ആറ് വര്‍ഷമായി മോദി നുണ പറയുന്നു. കര്‍ഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha






















