നന്മയുള്ളവന്‍ സോനു സൂദ്; ബോളിവുഡ് താരം വീണ്ടും ജനഹൃദങ്ങളില്‍ താരമായി; ഇത്തവണ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്

കോവിഡ് കാലത്ത് പലരും സാധാരണക്കാരോടുള്ള സഹതാപം വാക്കുകള്‍ ഒതുക്കിയപ്പോള്‍ സാധാരണക്കാരെ സഹായിക്കാന്‍ നേരിട്ട് എത്തിയത് ബോളിവുഡിലെ ഈ വില്ലനായിരുന്നു. അങ്ങനെ അനേകം സാധാരണക്കാര്‍ക്ക് സഹായം നല്‍കി നല്ല വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് ബോളിവുഡ് താരം സോനു സൂദ്.
ഇപ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു സൂദ് താരമാകുന്നത്. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ?ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് നടന്‍ സഹായ ഹസ്തവുമായി രംഗത്ത് വന്നത്. നെറ്റ് വര്‍ക്ക് മോശമായതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സോനു സൂദ് അറിഞ്ഞത്. മൊബൈല്‍ ഫോണുമായി മരത്തില്‍ കയറി നെറ്റ് വര്‍ക്ക് തേടുന്ന കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. സോനു സൂദിനൊപ്പം സുഹൃത്ത് കരണ്‍ ജില്‍ഹോത്രയും ഉദ്യമത്തില്‍ പങ്കാളിയായി. ഇന്‍ഡുസ് ടവേഴ്‌സിന്റെയും എയര്‍ടെല്ലിന്റെയും സഹായത്തോടെയാണ് ടവര്‍ സ്ഥാപിച്ചത്.
ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്‍കിയ നടന്‍ ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രതിസന്ധികാലത്ത് ആയിരത്തിലേറെ സാധാരണക്കാര്‍ക്കാണ് സോനു സൂദ് നേരത്തെ കൈത്താങ്ങായത്.
https://www.facebook.com/Malayalivartha






















