ഇന്ത്യൻ ചുണക്കുട്ടികളെ നേരിടാൻ കൂലിയ്ക്ക് പാകിസ്ഥാൻ സൈനികരെ ഇറക്കി ചൈനയുടെ കളി

അതിര്‍ത്തിക്കപ്പുറത്തുനിന്നും മാതൃരാജ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴൊക്കെയും ലോകത്തെ വിസമയിപ്പിച്ച് ധീരസാഹസികത പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ നെറികേടിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് നിര്‍ണായക മേല്‍ക്കൈ നേടിക്കൊടുത്തതിന് പിന്നിലും ഈ സേനാവിഭാഗമുണ്ടായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് മേലുള്ള ഈ മേധാവിത്വം ഉറപ്പിക്കുന്നതിനായി ചൈനീസ് സൈന്യം ഇരുട്ടിന്റെ മറപറ്റി കൂടുതല്‍ സ്ഥലങ്ങളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാനെത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈന അവരുടെതെന്ന് അവകാശപ്പെട്ടിരുന്ന താകുങ്, കാലാ കുന്നുകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചുകൊണ്ട് മറുപടി നൽകുകയും ചെയ്തു. നിയന്ത്രണരേഖയില്‍ സ്ഥലങ്ങള്‍ കൈയേറി അവകാശം സ്ഥാപിക്കുന്ന ചൈനീസ് നീക്കത്തിന് സൈന്യം അതിലൂടെ തക്കതായ മറുപടിയാണ് നല്‍കിയത്. ഈ കുന്നുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിലായതോടെ ഫിംഗര്‍ 4ലെ ചൈനീസ് പോസ്റ്റുകള്‍ ഇന്ത്യന്‍ സേനയുടെ ആക്രമണ പരിധിയിലായി.
ഇപ്പോഴിതാ ലഡാക്കിൽ ഇന്ത്യയുടെ കരുത്തരായ സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്സിനെ നേരിടാനാവാതെ കുഴയുന്ന ചൈനീസ് പടയാളികൾ സഹായത്തിനായി പാകിസ്ഥാൻ സൈനികരെ കൂലിക്കെടുക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന, പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തകനാണ് പുറത്തുവിട്ടത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൈനീസ് ഭടൻമാർക്കൊപ്പം താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാനാവും. ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാൾ പാകിസ്ഥാനിയാണെന്നാണ് സൂചന. ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യൻ സൈനികരെയും ഭയക്കുന്ന ചൈനീസ് ഭടൻമാർക്ക് സഹായമേകാനായിട്ടാണ് പാകിസ്ഥാൻ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
ചൈന ഇത്രത്തോളം ഈ ഫോഴ്സിനെ ഭയക്കുന്നതിനു പിന്നിലും കാരണമുണ്ട്. ഈ സേനാവിഭാഗത്തിന്റെ രൂപീകരണത്തിന് കാരണമായതും ചൈന തന്നെയായിരുന്നു. 1962 ല്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആ വര്‍ഷം നവംബര്‍ 14 നാണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവി ഭോലാ നാഥ് മുള്ളിക്കിന്റെ ഉപദേശപ്രകാരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുതിയ സേനാവിഭാഗം രൂപീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ലഡാക്കിൽ സേവനം അനുഷ്ഠിക്കാൻ ചൈനീസ് സൈനികർക്കിടയിൽ വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികർ വികാരനിർഭരമായി സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഭീകരവിരുദ്ധ വേട്ടകളിൽ സജീവമായി ഏർപ്പെടുന്ന ഇന്ത്യൻ സൈനികർക്ക് യുദ്ധസമാനമായ പരിശീലനമാണ് ജമ്മുകാശ്മീരിലടക്കം ലഭിക്കുന്നത്. ശൈത്യമേഖലകളിൽ നിരന്തരം ഡ്യൂട്ടിചെയ്യുന്ന ഇന്ത്യൻ ഭടൻമാർക്ക് അതിനാൽ ലഡാക്ക് വലിയ അളവിൽ ഭീഷണിയാവുന്നതുമില്ല. എന്നാൽ ചൈനീസ് ഭടൻമാരെ സംബന്ധിച്ചിടത്തോളം യുദ്ധമുന്നണിയിലെ പരിചയക്കുറവ് പുതുതലമുറയിലെ സൈനികർക്ക് ലഭിക്കാത്തതും ചൈനയ്ക്ക് വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനാവും പാകിസ്ഥാന്റെ പ്രത്യക്ഷസഹായം തേടാൻ ചൈനയെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. പാകിസ്ഥാന്റെ കൈവശമുള്ള ഗിൽജിറ്റ്ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കാർഡുവിൽ ഇന്ധനം നിറയ്ക്കുന്നതിനായി ചൈനീസ് വിമാനങ്ങൾ എത്തിയതിന്റെ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയുടെ സഹായത്തോടെ സ്‌കാഡു എയർബേസ് പാകിസ്ഥാൻ നവീകരിച്ചിരുന്നു. ഇപ്പോഴിതാ ലഡാക്കിൽ ഇന്ത്യയുടെ കരുത്തരായ സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്സിനെ നേരിടാനാവാതെ കുഴയുന്ന ചൈനീസ് പടയാളികൾ സഹായത്തിനായി പാകിസ്ഥാൻ സൈനികരെ കൂലിക്കെടുക്കുന്നതായാണ്.
https://www.facebook.com/Malayalivartha






















