പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള അതിക്രമം; മാപ്പ് പറഞ്ഞ് യു.പി പോലീസ്

ഹത്രാസ് സന്ദര്‍ശനത്തിനിടെ നോയിഡയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശ് പോലീസ്. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് യു.പി പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ നോയിഡയിലെ ടോള്‍ ഗേറ്റില്‍വച്ച് പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയുടെ വസ്ത്രം പിടിച്ചു വലിച്ചിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണത്തിനും യു.പി പോലീസ് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha






















