അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിനുനേരെ ഭീകരരുടെ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു!

അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ ആക്രമണത്തില്‍ അസം റൈഫിള്‍സിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതുമണിയോടെ ജയറാംപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള ഹെത്‌ലോങ് ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായ ആക്രമണത്തിലാണ് ജവാൻ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിലെ പരേഷ് ബറുവ വിഭാഗത്തിലെ 30-35 ഭീകരവാദികളും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലന്‍ഡിലെ യുങ് ഓങ് വിഭാഗവും ഉള്‍പ്പെട്ടിട്ടുളളതായാണ് സംസ്ഥാന ഭരണകൂടവും സുരക്ഷാസേനയും സംശയിക്കുന്നത്.
അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദേവാന്‍ഷ് യാദവ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഒരു സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ അത് സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വെടിയുതിര്‍ത്തിട്ടുണ്ട്. വെടിയേറ്റുണ്ടായ പരിക്കാണ് ജവാന്റെ മരണത്തിന് കാരണമായതെന്നും യാദവ് പറഞ്ഞു.
പരിക്കേറ്റ ജവാനെ ചാങ്‌ലാങ്ങിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അസമിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ എന്‍.എസ്.സി.എന്‍-കെ ഭീകരവാദികള്‍ സമാനമായ രീതിയില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് രണ്ടുജവാന്മാരാണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക പരിക്കേറ്റിരുന്നു
അതേസമയം ജമ്മു കശ്മീരിൽ വീണ്ടും പ്രകോപനം തുടർന്ന് പാകിസ്താൻ. കൃഷ്ണ ഗാട്ടി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. പാക് സൈനികരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജവാൻ ലാൻസ് നായിക് സിംഗാണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ആക്രമണം ആരംഭിച്ചത്. ആക്രമണം രാവിലെവരെ തുടർന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha






















