മിലിട്ടറി കാന്റീനുകളിലെ ഇറക്കുമതി നിരോധനം ...സ്കോച്ച് വിസ്കി കിട്ടാക്കനിയാകുമോ?

ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രാജ്യത്തെ 4,000 സൈനിക കാന്റീനുകൾക്ക് നിർദ്ദേശം നൽകിയതായി സൂചന. ഇതനുസരിച്ച് ഡിയാജിയോ, പെർനോഡ് റിക്കാർഡ് എന്നീ വിദേശ മദ്യ കമ്പനികളുടെ ഉൽപ്പന്നങ്ങൾ മിലിട്ടറി കാന്റീനുകളിൽ ഇനി ഉണ്ടാവില്ല
രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള കാന്റീനുകളിലൂടെയാണ് മദ്യം, ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കൾ എന്നിവ സൈനികർക്കും മുൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്.
https://www.facebook.com/Malayalivartha
























