സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഒറ്റ ദിവസം നാല് സ്ത്രീകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 17നാണ് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലുള്ള നാല് സ്ത്രീകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രാവിലെ 8നും 9നും ഇടയില്‍ ചാര നിറത്തിലെ ബലേനോ കാറിലെത്തിയ ഒരാള്‍ പിന്തുടര്‍ന്നതായും ലൈംഗികാതിക്രമണം നടത്തിയെന്നുമായിരുന്നു പരാതി. പരാതികളുടെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെ ചുമത്തി നാല് കേസുകള്‍ പൊലീസ് ഫയല്‍ ചെയ്തു. പരാതി നല്‍കിയ സ്ത്രീകളില്‍ ഒരാള്‍ തനിക്കുണ്ടായ ദുഃരനുഭവം വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ' രാവിലെ സൈക്ലിംഗിന് ഇറങ്ങിയ തന്റെ പിറകെ ചാര നിറത്തിലെ ബലേനോ കാറെത്തി ഹോണടിച്ചു. കാറിന് പോകാന്‍ വേണ്ടി വഴിമാറിക്കൊടുത്തെങ്കിലും കാര്‍ തന്നെ പിന്തുടരുകയായിരുന്നു. കാറിലിരുന്ന ആള്‍ തന്നോട് സെക്ടര്‍ 14 ദ്വാരകയിലേക്കുള്ള വഴി ചോദിച്ചു.
അതിന് മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ അയാളുടെ പാന്റിന്റെ സിപ്പ് അഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തുടര്‍ന്ന് മോശം രീതിയില്‍ സംസാരിക്കുകയും ചെയ്തു. താന്‍ ബഹളമുണ്ടാക്കിയപ്പോഴേക്കും അയാള്‍ കാറുമായി കടന്നു കളഞ്ഞു. കാറിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ' സ്ത്രീ പറയുന്നു. 200 ഓളം സി.സി.ടി.വി ക്യാമറകളില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 200 ലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമായി. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 286 ബലേനോ കാറുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ ശനിയാഴ്ച ജനക്പുരിയില്‍ നിന്നുള്ള വീട്ടില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ആയ ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാള്‍ മുമ്ബും സ്ത്രീകള്‍ക്ക് നേരെ അതിക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഇയാള്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ എത്തിയതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള പരാതികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha