ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം; പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികള്‍ക്ക് പരിക്ക്

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം.പാക് സൈന്യം നടത്തിയ വെടിവെപ്പിലും, ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്.രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ജനവാസ മേഖലകള്‍ക്ക് നേരെയാണ് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. പൂഞ്ചില്‍ 6.15 ഓട് കൂടി ആരംഭിച്ച വെടിവെയ്പ്പും ഷെല്ലാക്രമണവും മണക്കൂറുകളോളം തുടര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. രാവിലെ നൗഷേര സെക്ടറിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചിരുന്നു.
https://www.facebook.com/Malayalivartha