ശ്രീനഗറിൽ സൈന്യത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

എച്ച്.എം.ടി മേഖലയില്‍ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ അംഗങ്ങള്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. സ്ഥലത്തെ ജനത്തിരക്കുളള മേഖലയില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാര്‍ക്ക് നേരെയാണ് മൂന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തത്. ഗുരുതരമായി പരുക്കേറ്റ രണ്ട് സൈനികരെ ഉടന്‍ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജയ്ഷെ ഭീകരരുടെ സ്വാധീനമുളള പ്രദേശമാണ് ആക്രമണമുണ്ടായ സ്ഥലം. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറില്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ പാകിസ്ഥാനികളും ഒരു കാശ്‌മീര്‍ സ്വദേശിയുമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha