പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 10ന് തറക്കല്ലിടും; പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് 60,000 ചതുരശ്രയടി സ്ഥലത്ത്

രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 10ന് തറക്കല്ലിടും. കെട്ടിടത്തിന്റെ ഭൂമിപൂജയും അന്നേ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുമെന്ന് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. 2022 ഒക്‌ടോബറിലേക്ക് പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം 90 വര്‍ഷം പഴക്കമുള്ളതാണ്. ഇതിനോട് ചേര്‍ന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്. 60,000 ചതുരശ്രയടി സ്ഥലത്താണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്.
ഭാവിയില്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇവിടെ പ്രത്യേക കടലാസ് രഹിത ഓഫീസുകളുണ്ടാകും.ഒരു ലൈബ്രറി, പലവിധ കമ്മിറ്റി ഹാളുകള്‍, ഭക്ഷണം കഴിക്കാനുളള സ്ഥലം, പാര്‍ക്കിംഗ് ഏരിയ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. 888 അംഗങ്ങള്‍ക്ക് ഇരിക്കാനുളള സ്ഥലം പാര്‍ലമെന്റ് കെട്ടിടത്തിലുണ്ടാകും. രാജ്യസഭയില്‍ 384 സീറ്റുകളുണ്ട്. ഇരു സഭകളിലും ഭാവിയിലുണ്ടാകാവുന്ന എണ്ണത്തിലെ വര്‍ദ്ധനവ് മുന്നില്‍ കണ്ടാണ് ഇത്രയധികം സീറ്റുകള്‍ നിര്‍മ്മിക്കുക.
https://www.facebook.com/Malayalivartha