ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്‌ട്രെയിന്‍ ഇന്ത്യയിലും; ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിൽ വൈറസിന്റെ പുതിയ വകഭേദം

ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്‌ട്രെയിന്‍ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട് .ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയിരിക്കുന്നത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ് എന്നത് നേരത്തെ തന്നെ അധികൃതർ വ്യകത്മാക്കിയിരുന്നു.
അതേസമയം ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. വൈറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ മാത്രമല്ല നിരവധി രാജ്യങ്ങളാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























