പഠിക്കാതെ കളിച്ചു നടക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞു; 14കാരൻ 1.5 ലക്ഷവുമായി വീടുവിട്ടിറങ്ങി നേരെ പോയത് ഗോവയ്ക്ക് കടന്നു; പിന്നെ ക്ലബ്ബുകളിൽ അടിച്ചുപൊളി ജീവിതം! ഒടുവിൽ സംഭവിച്ചത് ...

പഠിക്കാതെ കളിച്ചു നടക്കുന്ന മകനെ വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്ന് 14കാരൻ ഗോവയിലേക്ക് നാടുവിട്ടു. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരൻ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെയാണ് മാതാപിതാക്കൾ ശാസിച്ചത്. അതേ ദിവസം തന്നെ മുത്തച്ഛനും ഇതേ കാര്യത്തിന് കുട്ടിയെ വഴക്ക് പറഞ്ഞു. ഇതോടെയാണ് കുട്ടി നാടുവിട്ടത്.
വീട്ടിൽ നിന്ന് 1 .5 ലക്ഷം രൂപയും എടുത്താണ് കുട്ടി നാടുവിട്ടത് . നേരെ ഗോവയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും അധാർ കാർഡ് എടുക്കാൻ മറന്നതിനാൽ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല. പിന്നീട് ബസിലായിരുന്നു യാത്ര. പൂനെയിൽ നിന്നാണ് കുട്ടി ഗോവയിലേക്ക് ബസ് കയറിയത്. ഗോവയിലെ ക്ലബ്ബുകളിൽ എത്തിയപ്പോൾ മുതൽ ക്ളബ്ബുകളിലും മറ്റുമായി പണം വാരിയെറിഞ്ഞു ...
അതേസമയം മകനെ കാണാതെ വന്നതോടെ കുടുംബം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു . വീട്ടിൽ നിന്ന് 1.5 ലക്ഷം കാണാതായെന്ന് മനസിലാക്കിയ ഇവർ ഇക്കാര്യവും പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഗോവയിലാണെന്ന് മനസിലായത്.
1.5 ലക്ഷം രൂപയുമായി ഗോവയിലെത്തിയ കൗമാരക്കാരൻ ഗോവയിലെ ക്ലബ്ബുകളിൽ കഴിയുന്നത്ര ആസ്വദിച്ചുവെങ്കിലും കൈയ്യിലെ പണം കുറയുകയാണെന്ന് മനസിലാക്കിയ കുട്ടി സ്വന്തം നാടായ ഗുജറാത്തിലേക്ക് മടങ്ങിവരാനും തീരുമാനിച്ചു. എന്നാൽ വീട്ടിലേക്ക് മടങ്ങാനായിരുന്നില്ല പദ്ധതി.
പൂനെയിലെത്തിയ ഇയാൾ ഒരു പുതിയ സിം കാർഡ് വാങ്ങി ഫോണിലിട്ടു. തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനായി ഒരു ട്രാവൽ ഏജൻസിയുടെ ഓഫീസിലേക്ക് പോയി. പരാതി ലഭിച്ചതുമുതൽ തന്നെ കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. പുതിയ സിം എടുത്ത് മൊബൈൽ ഓൺ ആക്കിയപ്പോൾ തന്നെ പോലീസിന് കുട്ടി എവിടെയാണ് ഉള്ളതെന്ന് മനസിലായി.
ഉടൻ തന്നെ ട്രാവൽ ഏജൻസിയിൽ ബന്ധപ്പെട്ട പോലീസ് കുട്ടി ഓഫീസ് വിട്ട് ഇറങ്ങില്ലെന്ന് ഉറപ്പ് വരുത്തി. തുടർന്ന് വഡോദര പോലീസ് പൂനെ പോലീസിനെ ബന്ധപ്പെടുകയും കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡിസംബർ 25നാണ് പൂനെ പോലീസ് കുട്ടിയെ വഡോദര പോലീസിന് കൈമാറിയത്. ശനിയാഴ്ച കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു.
https://www.facebook.com/Malayalivartha

























