സിബിഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ മുംബൈ എയർപോർട്ടിൽ തട്ടിപ്പ് ; എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ഇറാഖികളെ തട്ടിക്കൊണ്ടു പോയി; 90,000 രൂപ തട്ടിയെടുത്തു

സിബിഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ മുംബൈ എയർപോർട്ടിൽ തട്ടിക്കൊണ്ടുപോകലും പണം കവർന്നെടുക്കലും . ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ഇറാഖികളെ തട്ടിക്കൊണ്ടു പോയി 90,000 രൂപ യുവാവ് തട്ടിയെടുത്തു. ഡിസംബര്‍ 26നാണ് സംഭവം . ഖലാപൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയും നാലുപ്പേരും ചേർന്നാണ് ഇങ്ങനെ ചെയ്‌തത്.
ഖലാപൂര്‍ ടോള്‍ പ്ലാസയിലെ സ്റ്റാഫാണ് ഇറാഖികളെ തട്ടികൊണ്ടു പോയ വിവരം പോലീസിനെ അറിയിച്ചു . തങ്ങളെ കാറില്‍ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത് ടോള്‍ പ്ലാസയുടെ അടുത്ത് ഉപേക്ഷിച്ചെന്ന് ഇറാഖികള്‍ ടോള്‍ പ്ലാസയിലെ സ്റ്റാഫിനോട് പറഞ്ഞു . തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ സഹായത്തോടെ ഡിസംബര്‍ 27ന് പോലീസ് പ്രതിയെയും കൂട്ടരേയും അറസ്റ്റ് ചെയ്തു. സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ വിഭുതെ പറയുന്നത് ഇങ്ങനെയാണ് ' പ്രതി ഇറാഖികളെ കൊണ്ട് മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്തു. വീട്ടില്‍ വിളിച്ചു പണം ആവശ്യപ്പെടാന്‍ അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ പണം തട്ടിപ്പറിച്ച് ശേഷം മുംബൈ-പൂനെ എക്‌സ്പ്രസ്സ് വേയുടെ അടുത്തുള്ള ടോള്‍ പ്ലാസയില്‍ ഇറക്കി വിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























