രജനികാന്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു; പിന്തിരിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാനാകില്ല; പ്രതികരണവുമായി സഹോദരൻ സത്യനാരായണ റാവു

ആരോഗ്യ പ്രശ്നങ്ങൾകാരണം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സഹോദരന്‍ ആര്‍ സത്യനാരായണ റാവു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടെന്നത് രജനിയുടെ തീരുമാനമാണെന്നും അതില്‍ നിന്ന് പിന്തിരിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാനാകില്ലെന്നും സത്യനാരായണ റാവു പറഞ്ഞു.
പ്രതീക്ഷിച്ചിരുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനും അത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സത്യനാരായണയുടെ മറുപടി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനി പിന്മാറിയത് . അതിനാല്‍ അതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് . സത്യനാരായണ റാവു പറഞ്ഞു. എന്ത് തീരുമാനം രജനികാന്ത് എടുത്താലും അത് ശരിയായിരിക്കുമെന്നും സഹോദരന്‍ പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കുന്നയാളാണ് തന്റെ സഹോദരനെന്നും അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെയെന്നും സഹോദരന്‍ പറഞ്ഞു.ഇന്ന് ഉച്ചയോടെയായിരുന്നു രജനിയുടെ പ്രഖ്യാപനം വന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തു നിന്ന് ജനങ്ങളെ സേവിക്കുമെന്നും തന്നെ വിശ്വസിക്കുന്നവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























