മൊബൈല്‍ ടവറുകള്‍ തകര്‍ത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കി കെജ്രിവാള്‍

സിംഘു അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിഷേധക്കാര്‍ക്ക് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കെജ്രിവാള്‍ സൗജന്യ വൈഫൈ സൗകര്യം വാഗ്ദാനം ചെയ്തു. സിംഘു അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍ക്കാണ് വൈഫൈ സൗജന്യമായി നല്‍കുകയെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം പ്രതിഷേധക്കാര്‍ വ്യാപകമായി മൊബൈല്‍ ടവറുകള്‍ തകര്‍ത്താണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ഏതാനും നാളുകളായി മൊബൈല്‍ ടവറുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിവരികയാണ്. ഇതുവരെ 1411 ടവറുകളാണ് നശിപ്പിക്കപ്പെട്ടത്. വിവിധയിടങ്ങളില്‍ ടവറുകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഡല്‍ഹി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് വൈഫൈ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കി കെജ്രിവാള്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്യതലസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. ട്രാക്ടറുകളും മറ്റ് വാഹനങ്ങളും ഉള്‍പ്പെടെ എത്തിച്ചാണ് പ്രതിഷേധക്കാര്‍ ഗതാഗത തടസം സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha

























