ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി; വിട്ടുവിഴ്ചയില്ലാതെ ഇന്ത്യ; ഇന്ത്യന്‍ വ്യോമസേനയും ഒരുങ്ങി തന്നെ; ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുന്നില്ലെന്ന് രാജ്‌നാഥ് സിങ്ങ്; ഇന്ത്യയുടെ നിലപാടും വ്യക്തം

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ചൈന. അതിര്‍ത്തിയില്‍ അവര്‍ സൈനിക സന്നാഹം വന്‍തോതില്‍ വധിപ്പിച്ചു. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകളും ചൈന വിന്യസിച്ചു.
ചൈനീസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യന്‍ സേനയുടെയും തീരുമാനം. ഇന്ത്യന്‍ വ്യോമസേന എന്തു സാഹചര്യയും നേരിടാന്‍ തയ്യാറാണ്. ഇന്ത്യന്‍ സേനയുടെ മൂന്ന് സേന വിഭാഗവും ശക്തമാണ്. ചൈനയോട് അത് വെല്ലുവിളിയും ഇന്ത്യക്ക് നേരിടാന്‍ സാധിക്കും. അതിനാല്‍ ഇപ്പോള്‍ ഭയപ്പെടേണ്ട ഒരു സാഹചര്യയുമില്ലെന്നും എയര്‍ ചീഫ് മാര്‍ഷല്‍ കൂട്ടിചേര്‍ത്തു.
അതെ സമയം ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തയിലെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഒരുവിധത്തിലുമുള്ള അര്‍ഥപൂര്‍ണമായ പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തല്‍സ്ഥിതി തുടരുകയാണ്. ഈ സാഹചര്യത്തില്‍ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാന്‍ സാധിക്കില്ലെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ സൈനിക-നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യവും ഓണ്‍ലൈന്‍ ആയി ചര്‍ച്ചകള്‍ നടന്നു. അടുത്ത ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടാകും. എന്നാല്‍ ഇതുവരെ അര്‍ഥപൂര്‍ണമായ ഒരു ഫലവും ഉണ്ടായിട്ടില്ല, അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ സന്ദേശ വിനിമയം നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ഥം നമ്മുടെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നാം നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കാരണം ചൈനയുടെ നീക്കങ്ങളാണെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതിര്‍ത്തി സംബന്ധിച്ച കരാറുകള്‍ ചൈന മാനിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരുരാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സൈനിക - നയതന്ത്ര തലങ്ങളിലുള്ള ആശയവിനിമയം ഇരുരാജ്യങ്ങളും നിലനിര്‍ത്തുന്നുണ്ടെന്നും തുടര്‍ ചര്‍ച്ചകളില്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിരോധമന്ത്രിയുടെ പുതിയ പ്രസ്താവന സൂചിക്കുന്നത് ഇന്ത്യക്ക് ചൈനയില്‍ ഒരു വിശ്വാസമില്ലെന്ന് തന്നെയാണ്.
https://www.facebook.com/Malayalivartha

























