രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിന്മാറിയ രജനീകാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കോലം കത്തിച്ചു; വിവിധ സ്ഥലങ്ങളില്‍ ആരാധകരുടെ പ്രതിഷേധറാലി

സജീവ രാഷ്രീയ പ്രവർത്തനത്തിൽ നിന്നും പിന്മാറിയ തമിഴ് സൂപ്പർതാരം രജനീകാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം കനക്കുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ രജനികാന്തിന്റെ കോലം കത്തിച്ചു. മധുരയിലും സേലത്തും തിരുച്ചിറപ്പിള്ളിയിലുമാണ് താരത്തിന്റെ കോലവും ബാനറും ആരാധകര്‍ വഴിയില്‍ കത്തിച്ചത്. വിവിധ സ്ഥലങ്ങളില്‍ ആരാധകര്‍ പ്രതിഷേധറാലി നടത്തി. കഴിഞ്ഞദിവസം രജനീകാന്തിന്റെ പോയിസ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ പ്രതിഷേധിച്ചത്. ഇന്നുരാവിലെയും കുറച്ചുപേര്‍ പോയിസ് ഗാര്‍ഡന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെയാണ് ചെന്നൈക്ക് പുറത്തേക്ക് പ്രതിഷേധം വ്യാപിച്ചത്. തീരുമാനം മാറ്റിയില്ലെങ്കില്‍ പ്രതിധേഷം തുടരുമെന്നാണ് ആരാധകര്‍ പറയുന്നത്.
തീരുമാനത്തെ ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം സ്വാഗതം ചെയ്തിരുന്നുവെങ്കിലും താഴെത്തട്ടിലുള്ളവര്‍ക്ക് തീരുമാനം ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്നലെയാണ് ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി പ്രഖ്യാപനം നടത്തിയത്. ഇയിടെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ദൈവം നല്‍കിയ സൂചനയാണെന്ന് ട്വീറ്റ് ചെയ്ത മൂന്ന് പേജുള്ള കത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























