വിമാനങ്ങളുടെ വിലക്ക് ജനുവരി ഏഴുവരെ നീട്ടി കേന്ദ്രം; ബ്രിട്ടനിലെ അതിവ്യാപന വൈറസ് ബാധ ഇന്ത്യയില്‍ 20 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്, ജനുവരി ഏഴിന് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതാണ്

ബ്രിട്ടനില്‍ ജനിതകമാറ്റം സ്ഥിരീകരിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യു.കെയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് ഇന്ത്യ നീട്ടിയതായി റിപ്പോർട്ട്. ഡിസംബര്‍ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴുവരെയാണ് നീട്ടിയിട്ടുള്ളത്. ജനുവരി ഏഴിന് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ വിമാന സര്‍വിസ് പുനരാരംഭിക്കുമെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിൽ കുറിച്ചു.
ഡിസംബർ 31 രാത്രി 11:59വരെ താൽക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ബ്രിട്ടനിലെ അതിവ്യാപന വൈറസ് ബാധ ഇന്ത്യയില്‍ 20 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരിച്ചത് തന്നെ . ചൊവ്വാഴ്ച മാത്രം ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിക്കുകയുണ്ടായി.
ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഒരു മാസത്തിനിടെ യു.കെയില്‍ നിന്ന് 33,000 പേരാണ് ഇന്ത്യയിലെത്തിയത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ആസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, െലബനന്‍, സിംഗപ്പൂര് എന്നുതുടങ്ങി 20-ലേറെ രാജ്യങ്ങളില്‍ ബ്രിട്ടനിലെ കോവിഡ് വകഭേദം ഇതിനകം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























