ഓക്സ്ഫഡ് വാക്സീന് ബ്രിട്ടനില്‍ അനുമതി; ഇന്ത്യയിലും പ്രതീക്ഷ

ഓക്സ്ഫഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍.. ഇന്ത്യയ്ക്കുകൂടി പ്രതീക്ഷ നല്‍കിയാണ് ബ്രിട്ടനില്‍ ഓക്സ്ഫഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത് .
മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.....ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. ......
ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ് വാക്സീന് അംഗീകാരം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അടിയന്തര അനുമതിക്ക് അപേക്ഷിച്ചവയില്‍ അംഗീകാരം നേടാന്‍ സാധ്യതയുള്ളത് ഈ വാക്സീനാണ്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനീകയും ചേർന്ന വികസിപ്പിച്ച കോവിഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നത്......
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച പുതുക്കിയ അപേക്ഷയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തീരുമാനമുണ്ടായേക്കും. യുകെയില്‍ നേടിയ അനുമതി ഇന്ത്യയിലും കമ്പനിക്ക് ഗുണകരമാകും. ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഏക വാക്സീനാണിത്
ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠനറിപ്പോർട്ടുകളനുസരിച്ച് കോവിഷീൽഡ് വാക്സിൻ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.....
യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.......
ഫൈസര്‍, കോവാസീന്‍ എന്നിവയാണ് അനുമതിക്കായി അപേക്ഷ നല്‍കിയ മറ്റ് രണ്ട് വാക്സീനുകള്‍. ഇതില്‍ കോവാക്സീന്‍ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഫൈസര്‍ വാക്സീന്‍ സൂക്ഷിക്കാന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനില വേണം. ഇത് നിലവില്‍ രാജ്യത്തിന് വെല്ലുവിളിയാണ്. മാത്രവുമല്ല ഫൈസര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയിട്ടുമില്ല.
നിലവില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം പുതുക്കിയ അപേക്ഷ സമര്‍പ്പിച്ചത് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്. ഇന്ത്യയിലൊരുക്കിയിരിക്കുന്ന ശീതീകൃതസംവിധാനവും ഈ വാക്സീന്‍ സൂക്ഷിക്കാവുന്ന തരത്തിലാണ്
https://www.facebook.com/Malayalivartha

























