മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാ നിലെ സൂര്‍വാളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.അസ്ഹറുദ്ദീന്‍ സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തട്ടുകടയിലെ ജീവന ക്കാരനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന അസ്്ഹറുദ്ദീനും കുടുംബത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പൊലീസ് അപകടസ്ഥലത്തെത്തി. അസ്ഹ റുദ്ദീനും കുടുംബവും ഹോട്ടലിലേക്ക് മാറിയതായി പൊലീസ് പറഞ്ഞു. പുതുവര്‍ഷം ആഘോഷി ക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപക ടം ഉണ്ടയാത്.
https://www.facebook.com/Malayalivartha

























