പിതാവിന്റെ സുഹൃത്തിന്റെ കണ്ണിലുടക്കിയത് രണ്ടരവയസുകാരിയായ മകളെ... കുറ്റിക്കാട്ടില്‍ നിന്നും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്... രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി

പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. വെറും ഇരുപത്തി മൂന്ന് ദിവസങ്ങള്‍ കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി റെക്കോഡ് കുറിച്ച് കൊണ്ടാണ് കോടതി വിധിയെത്തിയിരിക്കുന്നത്. പോക്സോ കേസില്‍ അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശിക്ഷപ്രഖ്യാപിക്കുന്ന ആദ്യ സംഭവം കൂടിയാണിത്. രണ്ടര വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ഗസീയബാദ് പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21 നാണ് ഗസീയാബാദിലെ കവിനഗര്‍ മേഖലയില്‍ കുറ്റിക്കാട്ടില്‍ നിന്നും രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ബലാത്സംഗത്തിനിരയായി ആണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണം തുടങ്ങി രണ്ടാംദിനം തന്നെ പ്രതിയായ ചന്ദന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു പ്രതി. കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ച അന്വേഷണ സംഘം 2020 ഡിസംബര്‍ 29 ന് പോക്സോ കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. വിചാരണ വേഗത്തിലാക്കാന്‍ കോടതി അതീവ പ്രാധാന്യത്തോടെ തന്നെ കേസ് പരിഗണിക്കുകയും ചെയ്തു.
കുറ്റസമ്മത മൊഴി, ഫോറന്‍സിക് തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ച കേസുകളിലൊന്ന് കൂടിയാണിത്.
നേരത്തെ സമാന സംഭവത്തില്‍ തമിഴ്നാട്ടിലും അസമിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഏഴുവയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ പീഡന കൊലപാതകക്കേസില്‍ പ്രതിയായ സാമുവല്‍ (രാജ) എന്ന യുവാവിനാണ് തമിഴ്നാട് പുതുക്കോട്ടെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചത്.
പോക്സോ ആക്‌ട്. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമനിരോധന നിയമം എന്നിവയ്ക്ക് പുറമെ ബലാത്സംഗം, കൊലപാതകം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചായിരുന്നു മഹിള കോടതി ജഡ്ജി ആര്‍ സത്യ ശിക്ഷ വിധിച്ചത്. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് അന്ന് ശിക്ഷ വിധിച്ചത്.
അസമിലെ സംഭവത്തില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ബന്ധുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. അസമിലെ ബിശ്വനാഥ് ജില്ലയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടിതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം മുമ്ബ് നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് വിധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha