മദ്യപിച്ചെത്തി കുടുംബാംഗങ്ങളുമായി തർക്കം; ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി, 20 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്തരത്തിൽ ചെയ്തതെന്ന് പൊലീസ് പറയുന്നു. 20 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ജോഗേന്ദ്രയാണ് മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയുടെ കഴുത്തിനും മുഖത്തും കൈകളിലും പൊള്ളലേൽക്കുകയുണ്ടായി. ജോഗേന്ദ്രയ്ക്ക് മദ്യപാനശീലമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മദ്യപിച്ചെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുകയുണ്ടായി. ഇതേതുടർന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊല്ലാനായിരുന്നു ജോഗേന്ദ്ര ഉദ്ദേശിച്ചിരുന്നതെന്ന് ഭാര്യ ആരോപിക്കുകയും ചെയ്തു. ഇതില്‍ പരാജയപ്പെട്ടപ്പോള്‍ മകള്‍ക്ക് എതിരെ തിരിയുകയായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























