കണ്ണീരടക്കാനാവാതെ ഉറ്റവർ... ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...

ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി. എറണാകുളം കടവന്തററോഡ് കലൂർ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ഫിബിൻ(45) ആണ് മരിച്ചത്.
പത്തു വർഷത്തോളമായി ബംഗളൂരു എച്ച്.എസ്.ആറിൽ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യ കർമ്മങ്ങൾ ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. സഹോദരി: ഫഹ്‌മിദ. ഖബറടക്കം കൊടുങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
"
https://www.facebook.com/Malayalivartha

























