കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു.... കോവിഡിനെതിരായ പോരാട്ടം തുടരും...വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി... ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു.... ബജറ്റ് അവതരണത്തിനിടെ പഞ്ചാബ് എംപിമാര്‍ ബഹളം വച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
പ്രതിസന്ധി കാലത്തുള്ള ബജറ്റെന്ന് ധനമന്ത്രി. ലോക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി വഴി കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ചു.
കോവിഡിനെതിരായ പോരാട്ടം തുടരും... കോവിഡ് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് രാജ്യത്തിന് നേട്ടം. രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കും. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക. ആരോഗ്യ മേഖലയ്്്ക്ക് 64,180 കോടിയുടെ പാക്കേജ്.ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും.
27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചു.ഈ പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. സര്‍ക്കാര്‍ നടപടികള്‍ കര്‍ഷകര്‍ക്കും സഹായമായി.കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് സഹായിച്ചു. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.
വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി.
" f
https://www.facebook.com/Malayalivartha

























