Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ പൊളിക്കാൻ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച അസമിലെത്തും

28 FEBRUARY 2021 09:47 PM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍, ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തെ ജില്ലകളില്‍ അവര്‍ പ്രചാരണത്തിന്​ നേതൃത്വം നല്‍കും. ഗുവാഹത്തിയിലെത്തുന്ന ​പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തില്‍ പ്രാര്‍ഥന നിര്‍വഹിക്കും​. തുടര്‍ന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ലഖിംപുരിലേക്ക് പറക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ്​ അസമിലെ വടക്കന്‍ ഭാഗങ്ങള്‍. 2019ല്‍ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ അര​േങ്ങറിയിരുന്നു. എന്നാല്‍, ജനവികാരം സര്‍ക്കാറിനെതിരായതോടെ നിരവധി വികസന പദ്ധതികളാണ്​ ബി.ജെ.പി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്​​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ മൂന്ന് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ്​ പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്​. ലഖിംപുര്‍, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പൂര്‍ എന്നീ നാല്​ നിയമസഭ മണ്ഡലങ്ങളില്‍ ഇവര്‍​ പ്രചാരണം നടത്തും. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കൂടാതെ ബിശ്വനാഥിലെ സാധരി ടീ എസ്റ്റേറ്റിലെ വനിതാ തേയില തൊഴിലാളികളുമായി ആശയവിനിമയം നടത്തും.

രാഹുല്‍ ഗാന്ധിയും ഫെബ്രുവരിയില്‍ അസമിലെത്തിയിരുന്നു. അദ്ദേഹം സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കാമ്ബയിന്​ തുടക്കമിട്ടിരുന്നു. ഗാമോസ എന്ന അസാമീസ് പരമ്ബരാഗത തുണിയില്‍ ഒപ്പിട്ട്​ അയക്കാന്‍ രാഹുല്‍ ആളുകളോട് ആവശ്യപ്പെട്ടു. ഇതിന്​ വടക്കന്‍ അസമിലെ ആളുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്​.

അതേസമയം, ഫെബ്രുവരിയില്‍ മാത്രം മൂന്നുതവണയാണ്​ ​പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി അസമിലെത്തിയത്​. രണ്ട് മെഡിക്കല്‍ കോളജുകളുടെയും രണ്ട് എന്‍ജിനീയറിങ്​ കോളജുകളുടെയും ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. 1.6 ലക്ഷത്തിലധികം തദ്ദേശവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്​തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends