ലൈംഗികാരോപണ കേസിൽ ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു... സംഭവം ലൈംഗിക വീഡിയോ പ്രചരിച്ചതിനെ തുടർന്ന്...

കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തു വിട്ടത്.
വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തു വന്നതിനു പിന്നാലെ ജര്‍ക്കിഹോളി പ്രതികരിച്ചത്.
ശേഷം ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്.
യെദ്യുരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്. തനിക്കെതിരായ ആരോപണം സത്യത്തില്‍ നിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇത് വീഡിയോ ക്ലിപ്പുകൾ കന്നഡ വാർത്താ ചാനലുകൾ വ്യാപകമായി സംപ്രേഷണം ചെയ്യുകയും ചെയ്‌തിരുന്നു.
ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇയാളുടെ അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു. യുവതി തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയിൽ നിന്നു ജീവനു ഭീഷണിയുള്ളതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ഇതു പുറത്തുവിട്ടതെന്നും ദിനേഷ് മാധ്യമങ്ങളോടു പറഞ്ഞു.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നല്‍കിയിട്ടുണ്ട്.
ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവ്രാജ് ബോമ്മി പറഞ്ഞു. "പരാതി എന്തായാലും, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നിയമപ്രകാരം നടപടികൾ സ്വീകരിക്കും.” - എന്ന് അദ്ദേഹം വ്യക്തമാക്കി.
ജാർക്കിഹോളിയുടെ അടിയന്തര രാജി ആവശ്യപ്പെട്ട പ്രതിപക്ഷം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുകയും വിവാദം ശക്തമാകുകയും ചെയ്‌ത സാഹചര്യത്തിൽ രമേഷ് ജര്‍ക്കിഹോളിയുടെ രാജി പാർട്ടി ആവശ്യപ്പെടുമെന്ന സൂചനകൾ ബിജെപി സർക്കാർ നൽകിയിരുന്നു.
വീഡിയോ കൃത്യമമായി തയ്യാറാക്കിയതാണെന്നും തൻ്റെ ഭാഗത്ത് നിന്നും വീഴ്‌ചകൾ സംഭവിച്ചുവെന്ന് വ്യക്തമായാൽ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജെഡിഎസ് - കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയിലേക്ക് കൂറുമാറിയെത്തിയവരില്‍ പ്രമുഖനാണ് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ രമേശ് ജര്‍ക്കിഹോളി.
നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടു തവണ മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് എത്തുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.
https://www.facebook.com/Malayalivartha