നവവധു കുഴഞ്ഞു വീണു മരിച്ചു; സംഭവം അറിഞ്ഞതോടെ ബന്ധുക്കൾ ഞെട്ടി, ഭര്‍തൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ കുഴഞ്ഞു വീണു

ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞു വീണ് മരിച്ചു. വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ നിര്‍ത്താതെ കരഞ്ഞതാണ് യുവതിയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ പറഞ്ഞത്. ഒഡീഷയിലെ സോനേപുര്‍ സ്വദേശിനി ഗുപ്തേശ്വരി സഹു എന്ന റോസിയാണ് പുതിയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ച അതേ ദിവസം തന്നെ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു ബിസികേസന്‍ തെതെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം കഴിഞ്ഞത്. കല്ല്യാണത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് പോകുന്ന ചടങ്ങില്‍ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞു തളര്‍ന്ന് ഒടുവില്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട് ചെയ്തത്. മുഖത്ത് വെള്ളം തളിച്ചും കയ്യും കാലും തിരുമ്മിയും ബന്ധുക്കള്‍ യുവതിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും യുവതി കണ്ണ് തുറന്നില്ല.
എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബന്ധുക്കള്‍ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നൽകി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു റോസിയുടെ പിതാവ് മരണപ്പെട്ടത്. അതിനു ശേഷം യുവതി ആകെ തകര്‍ന്ന അവസ്ഥിലായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. അമ്മാവന്റെ കുടുംബവും ചില സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു റോസിയുടെ കല്യാണം നടത്തിയത്.
https://www.facebook.com/Malayalivartha