രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ലോകത്ത് ഒന്നടങ്കം വ്യാപിച്ച കോവിഡ് 19 രാജ്യത്ത് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാല്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിപിഇ കിറ്റുകള്‍, കൈയ്യുറകള്‍, മാക്സുകള്, വെന്റിലേറ്ററുകള്‍ തുടങ്ങിയവയും വാക്സിനുകളും വന്‍തോതില്‍ ഉത്പാദിപ്പിച്ച വ്യവാസയ മേഖലയും കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കൊവിഡിനെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha