പശ്ചിമബംഗാളില്‍ വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കില്ല; തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. പശ്ചിമ ബംഗാളില്‍ ടി.എം.സിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി മേധാവി ഷിബു സോറന്‍ സമ്മതം നല്‍കിയതായും അതിനാല്‍ സംസ്ഥാനത്തെ ഒരു നിയമസഭാ സീറ്റിലും ജെ.എം.എം മത്സരിക്കില്ലെന്നും ജെ.എം.എം വര്‍ക്കിങ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ അറിയിച്ചു.
2016 ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ ജെ.എം.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പശ്ചിമബംഗാളില്‍ വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കാതിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ജെ.എം.എം അറിയിച്ചു. ശിവസേനയും ബംഗാളില്‍ തൃണമൂൂല്‍ കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























