മ്യാന്മറില്‍ നിന്നും അഭയാര്‍ത്ഥികള്‍ എത്തുന്നത് തടയണം; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രസർക്കാർ

മ്യാന്മറില്‍ നിന്നും അഭയാര്‍ത്ഥികള്‍ എത്തുന്നത് തടയണമെന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. നാഗലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസം റൈഫിള്‍സ് എന്നിവക്കാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത്. ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ മ്യാന്മറില്‍ നിന്നെത്തിയവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥര്‍ക്ക് മ്യാന്മര്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മ്യാന്മറില്‍ ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചതോടെയാണ് രാജ്യത്ത് കടുത്ത അസ്ഥിരതയുണ്ടായത്. പട്ടാള സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha























